സൗദി അറേബ്യയിൽ 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഒരു മരണം, 10 പേര്‍ക്ക് പരിക്ക്
റിയാദ് : റിയാദിന് സമീപം മക്ക റോഡിൽ 20 വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ട്രാഫിക് പോലീസും സിവിൽ ഡിഫൻസും രക്ഷാപ്രവർത്തനം നടത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിൽ പെട്ട വാഹനങ്ങളിൽ ഒന്നിൽ കുടുങ്ങിയ യാത്രക്കാരനെ കാർ വെട്ടിപ്പൊളിച്ച് സിവിൽ ഡിഫൻസ് അധികൃതർ പുറത്തെടുത്തതായും സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.