കളനാട് ചെറിയച്ചഉപ്പപ്പ കണ്ണാടിമാമ കുടുംബസംഗമം
കളനാട്:ആറ് തലമുറകളുടെ മഹാസംഗമത്തോടെ ചെറിയച്ചഉപ്പപ്പ കണ്ണാടിമാമ കുടുംബസംഗമം ബേക്കൽ ഓർക്കിഡ് ബീച്ച് റിസോർട്ടിൽ വെച്ച് 22 ഡിസംബർ 2024 ഞായറാഴ്ച നടക്കും, ഒരു വർഷമായി തുടരുന്ന പരിപാടികൾക്ക് സമാപനം കുറിച്ച് കൊണ്ടുള്ള വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സംഘടകസമിതി അറിയിച്ചു.
സംഗമത്തിൽ വെച്ച് സമസ്തയുടെ സീനിയർ വൈസ് പ്രസിഡന്റും കുടുംബകാരനാണവരുമായ യു എം അബ്ദുൽ റഹ്മാൻ മുസ്ലിയാർ,കുടുംബത്തിലെ ഒന്നാം തലമുറയിലെ സി എച്ച് ആമു ഹാജി മറ്റു മുതിർന്ന കുടുംബാംഗങ്ങൾ എന്നിവരെ ആദരിക്കും .
സംഗമത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷക്കാലമായി ഓൺലൈൻ,ഓഫ്ലൈൻ പരിപാടികൾ നടന്നു വരികയായിരുന്നു,അണുകുടുംബത്തിലേക്ക് ബന്ധങ്ങൾ ചുരുങ്ങിപോകുന്ന ഈ കാലഘട്ടത്തിൽ ആയിരത്തി അഞ്ഞൂറോളം വരുന്ന കുടുംബാംഗങ്ങളുടെ ഈ മഹാസംഗമം പുതിയ ചരിത്രം കുറിക്കുമെന്നു സംഘടകർ കൂട്ടിച്ചേർത്തു.