തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ആദ്യമായി കേരളത്തില്‍ ഒരു ട്രെയിന്‍ പൂര്‍ണമായും വനിതകള്‍ ഓടിക്കുകയാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എട്ടിനു രാവിലെ 10.15ന് എറണാകുളത്ത് നിന്നു പുറപ്പെടുന്ന വേണാട് എക്സ്പ്രസാണ് വനിതകള്‍ ഓടിക്കുന്നത്.ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, പോയിന്റ്സ്മെന്‍, ഗേറ്റ് കീപ്പര്‍, ട്രാക്ക് വിമന്‍ എന്നിവരെല്ലാവരും വനിതകളായിരിക്കും.
ടിക്കറ്റ് ബുക്കിംഗ് ഓഫീസ്, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സിഗ്നല്‍, കാരേജ്, വാഗണ്‍ എന്നീ വിഭാഗങ്ങളും നിയന്ത്രിക്കുക വനിതകളാണ്. മാത്രമല്ല റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ വനിത ഉദ്യോഗസ്ഥരായിക്കും സുരക്ഷയൊരുക്കുന്നത്. സതേണ്‍ റെയില്‍വേ തിരുവനന്തപുരമാണ് ഈയൊരു ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. തിരുവനന്തപുരത്ത് നിന്നു ഷൊര്‍ണൂറിലേക്ക് പോകുന്ന 16302 നമ്ബര്‍ വേണാട് എക്സ്പ്രസാണ് എറണാകുളം മുതല്‍ വനിതകള്‍ സര്‍വ നിയന്ത്രണവും ഏറ്റെടുക്കുന്നത്.
രാവിലെ 10.15ന് എറണാകുളം സൗത്തില്‍ നിന്നും പുറപ്പെടുന്ന ട്രെയിനിലെ വനിത ജീവനക്കാര്‍ക്ക് റെയില്‍വേ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ടി.പി. ഗൊറോത്തി ഈ ട്രെയിനിന്റെ ലോക്കോ പൈലറ്റും വിദ്യാദാസ് അസിസ്റ്റന്റ് ലോക്കോ പൈലറ്റുമായിരിക്കും.