ആന്ധ്രയിൽനിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമം; സ്ത്രീ ഉൾപ്പെടെ നാലുപേർ പിടിയിൽ
കുമളി: ആന്ധ്രയിൽനിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 22 കിലോ കഞ്ചാവുമായി ഒരു സ്ത്രീ ഉൾപ്പെടെ നാലുപേർ പിടിയിൽ. തമിഴ്നാട് സ്വദേശികളായ സിത്താര, ദിനേഷ് കുമാർ, ശരവണകുമാർ, രവികുമാർ എന്നിവരാണ് തേനി ജില്ലയിലെ ഗൂഡല്ലൂർ പോലീസ് പിടികൂടിയത്.
ദേശീയപാതയിൽ വാഹനപരിശോധന നടത്തുന്നതിനിടെ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടാക്സികാറിലാണ് ഇവർ എത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.