ന്യൂഡല്‍ഹി: മീഡിയവണിനും ഏഷ്യാനെറ്റ് ന്യൂസിനും വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി ആശങ്കയറിയിച്ചെന്ന് കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രി പ്രകാശ് ജാവദേക്കര്‍. മാധ്യമവിലക്കിനെക്കുറിച്ച് അന്വേഷണം നടത്തി തുടര്‍നടപടിയെടുക്കും. പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന് അനിവാര്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ വംശീയാതിക്രമം പക്ഷപാതപരമായി റിപ്പോര്‍ട്ടുചെയ്തെന്നാരോപിച്ചാണ് മീഡിയവണ്‍, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകളുടെ സംപ്രേക്ഷണം 48 മണിക്കൂര്‍ കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം വിലക്കിയത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ചാനലുകളുടെ വിലക്ക് നീക്കുകയായിരുന്നു.