സ്വത്തുതർക്കം, വശീകരണം; 26- കാരനും കാമുകിയും ചേർന്ന് പിതാവിനെ കുഴൽക്കിണറിലിട്ട് ജീവനോടെ കത്തിച്ചു
ലഖൗ സ്വത്തുതർക്കത്തെ തുടർന്ന് മകനും കാമുകിയും ചേർന്ന് പിതാവിനെ ജീവനോടെ കത്തിച്ചുകൊന്നു. ഉത്തർപ്രദേശിലെ റാംപുരിലാണ് സംഭവം. പ്രതികളായ ധർമ്മേഷ് റാവത്ത് (26), സംഗീത (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രാമു റാവത്തിനെ (44) പ്രതികൾ കുഴൽക്കിണറിൽ തള്ളിയിട്ട ശേഷം കത്തിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം രാമു കൃഷി സ്ഥലത്തിന് കാവൽ നിൽക്കാൻ പോയി. പിന്നീട് വെള്ളിയാഴ്ച രാവിലെ രാമുവിന്റെ മൃതദേഹം കൃഷിസ്ഥലത്തെ 30 അടി ആഴമുള്ള കുഴൽക്കിണറിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് രാമുവിന്റെ മകൾ വാർത്ത ജൂലി പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് ധർമ്മേഷ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനിടെ ധർമ്മേഷ് കുറ്റസമ്മതം ക്രിക്കറ്റ് ഫുട്ബോൾ ഡെയ്ലി ഷെയർ നടത്തുകയായിരുന്നു. തനിക്ക് അവകാശപ്പെട്ട 2.5 ബിഘ (1.549 ഏക്കർ) കൃഷിഭൂമി പിതാവ് തരില്ല എന്ന സംശയത്തെ തുടർന്നാണ് കാമുകി സംഗീതയുമായി ചേർന്ന് ധർമ്മേഷ് ക്രൂരകൃത്യം നടത്തിയത്.ഭൂമിയും മറ്റ് സ്വത്തുക്കളും ലഭിക്കാനായി സംഗീത രാമുവിനെ വശീകരിച്ച് ബന്ധം സ്ഥാപിച്ചിരുന്നതായും പോലീസ് പറയുന്നു. തുടർന്ന് കൃഷിസ്ഥലത്ത് കാവൽ നിൽക്കാൻ പോയ രാമുവിനോട്, അവിടെയെത്തിയ ധർമ്മേഷും സംഗീതയും ഇക്കാര്യം ഉന്നയിച്ചു. സ്വത്ത് നൽകാൻ കഴിയില്ലെന്ന് രാമു പറഞ്ഞതോടെ വാക്കുതർക്കം ആരംഭിച്ചു. ഇതിനിടെ പിതാവിനെ ധർമ്മേഷ് കുഴൽക്കിണറിലേക്ക് തള്ളിയിടുകയും മുകളിൽ വൈക്കോൽ ഇട്ട് ജീവനോടെ കത്തിക്കുകയുമായിരുന്നു.