തിരുവനന്തപുരം: തമലത്ത് കുട്ടിയെ തട്ടിക്കൊണ്ട് പോവാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കരമന പോലിസ് കേസെടുത്ത് അന്വേേഷണം ആരംഭിച്ചു. പട്ടാപ്പകല്‍ വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന ഒരു വയസ്സുകാരനെയാണ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതെന്നാണ് പരാതി. സംസാര ശേഷിയില്ലാത്ത അമ്മയെ കത്തി കാട്ടി പേടിപ്പിച്ച് പ്രതികള്‍ രക്ഷപ്പെട്ടതായും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിക്ക് അമ്മയും കുഞ്ഞും മാത്രം വീട്ടിലുള്ളപ്പോഴാണ് സംഭവം. കുളിമുറിയില്‍ നിന്ന് ഇറങ്ങി വന്നപ്പോള്‍ രണ്ട് പേര് ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നത് കണ്ടതായി മാതാവ് പരാതിയില്‍ പറയുന്നു. ഉടന്‍ തന്നെ കുട്ടിയെ പിടിച്ച് വലിച്ചെങ്കിലും അക്രമികളില്‍ ഒരാള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി. പിടി വിടാതായതോടെ മതിലിന്റെ മറുവശത്ത് ഉണ്ടായിരുന്ന മറ്റൊരു മുളകുപ്പൊടി എറിഞ്ഞു രക്ഷപ്പെട്ടതായും മാതാവ് പോലിസിന് നല്കിയ മൊഴിയില്‍ പറയുന്നു.