മുപ്പത്തിയഞ്ച് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ. സാമിൻ ഷേഖ്, മിഥുൻ, സജീബ് മണ്ഡൽ, ഹബീബുർ റഹ്മാൻ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. മുപ്പത്തിയഞ്ച് കിലോ കഞ്ചാവാണ് ഇവരുടെ കൈയ്യിൽ നിന്നും പിടിച്ചെടുത്തത്.
ട്രോളി ബാഗുമായി ട്രെയിനിൽ നിന്ന് ഇറങ്ങിയ നാലുപേരെയും സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. മുർഷിദാബാദ് ജില്ലക്കാരാണ് പിടിയിലായ നാലുപേരും. സംഭവത്തിൽ എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.