14.24 ഗ്രാം കഞ്ചാവുമായി കാസർകോട് യുവാവ് അറസ്റ്റിൽ
കാസർകോട്: 14.24 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ധർബ്ബത്തടുക്ക, ബിലാൽ മൻസിലിലെ എം. മുഹമ്മദ് ഹനീഫ (40)യെ ആണ് ബദിയഡുക്ക എസ്.ഐ കെ.കെ നിഖിലിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ സീതാംഗോളി പെട്രോൾ പമ്പിനു സമീപത്തെ പൊതു സ്ഥലത്തു വച്ചാണ് ഇയാളെ അറസ്റ്റു ചെയ്തതെന്നു പൊലീസ് പറഞ്ഞു. വിൽപ്പനയ്ക്കായി കൈയിൽ സൂക്ഷിച്ചതായിരുന്നു ഇതെന്നു കൂട്ടിച്ചേർത്തു.