കണ്ണൂരിൽ നാളെ സ്വകാര്യ ബസുകളുടെ പണിമുടക്ക് സമരം; 18 മുതൽ അനിശ്ചിതകാല സമരം
കണ്ണൂർ: കണ്ണൂരിൽ നാളെ സ്വകാര്യ ബസുകളുടെ പണിമുടക്ക് സമരം. സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ബസുകാർ അറിയിച്ചു. ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് കോഡിനഷേൻ കമ്മിറ്റിയുടെതാണ് തീരുമാനം. 18 മുതൽ അനിശ്ചിതകാല ബസ് സമരം നടത്തും. സ്വകാര്യ ബസുകൾക്കെതിരേ അമിതമായി പിഴ ഈടാക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് നാളെ സൂചനാ പണി മുടക്ക് നടത്തുന്നത്.