മലയാളി യുവാവ് നോയിഡയില്‍ ജീവനൊടുക്കിയ നിലയില്‍
ഉത്തര്‍പ്രദേശ്: നോയിഡയില്‍ മലയാളി യുവാവ് ജീവനൊടുക്കി. മാവേലിക്കര കുറത്തികാട് കുഴിമുക്ക് സ്വദേശി ബിന്റു തോമസ് (20)നെയാണ് താമസസ്ഥലത്തു ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ബിന്റുവിന്റെ അമ്മ മേഴ്സി നോയിഡയില്‍ മദര്‍സണ്‍ ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരിയാണ്. സഹോദരി നേഴ്സിംഗ് വിദ്ധ്യാര്‍ത്ഥിയാണ്. സംസ്കാരം നാളെ നോയിഡയില്‍ നടക്കും.