വണ്ടി വാടകയ്ക്ക് നല്കിയതല്ല, ആയിരം രൂപ വിദ്യാര്‍ഥികളിലൊരാള്‍ കടം വാങ്ങിയത്- വാഹന ഉടമ
ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ താന്‍ വാഹനം വാടകയ്ക്ക് നല്‍കിയിട്ടില്ലെന്ന് വാഹന ഉടമ ഷമീല്‍ ഖാന്. വിദ്യാർഥികളിലൊരാൾ ഗൂഗിള്‍ പേ ചെയ്ത് നൽകിയ ആയിരം രൂപ തന്റെ കൈയില്‍നിന്ന് കടംവാങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ടിഒ വന്ന് ആര്‍സി ബുക്കും അക്കൗണ്ട് ബുക്കും തന്റെ ഗൂഗിള്‍ പേ വിവരങ്ങളും ചോദിച്ചു. താന്‍ അത് നല്‍കുകയും ചെയ്തു. പിന്നീട് വാര്‍ത്തയിലാണ് അക്കൗണ്ടില്‍ പണം എത്തിയെന്ന വാര്‍ത്ത കണ്ടത്. താന്‍ മാനസിക പ്രയാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ റെന്റിന് കൊടുത്തിട്ടുണ്ടോ എന്നാണ് എന്നോട് ചോദിച്ചത്. ഞാന്‍ റെന്റ് കൊടുത്തിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് വണ്ടി വാടകക്ക് കൊടുത്തിരുന്നു. നിരന്തരം പ്രശ്നങ്ങളുണ്ടായതുകൊണ്ട് അത് നിര്‍ത്തിവെച്ചതാണ്. ഗൂഗിള്‍ പേ ചെയ്ത ആയിരം രൂപ തന്റെ കൈയില്‍നിന്ന് കടം വാങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് ജബ്ബാര്‍ ആണ് ഗൂഗിള്‍ പേ ചെയ്യാം, ആയിരം രൂപ നല്‍കാമോ എന്നുപറഞ്ഞ് പണം വാങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കി.