ന്യൂഡല്‍ഹി : യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് നടപടി. ഇയാളുടെ മുംബൈയിലെ വസതിയില്‍ ഇ ഡി പരിശോധന നടത്തി.
കഴിഞ്ഞ വ്യാഴാഴ്ച ബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്തിരുന്നു. ബാങ്കിനെ വായ്പകള്‍ നല്കുന്നതില് നിന്ന് ആര്‍ബിഐ വിലക്കിയിട്ടുണ്ട്. പണം പിന്‍വലിക്കുന്നതിന് ആര്‍ബിഐ നിയന്ത്രണങ്ങള്‍ കൊണ്ട് വന്നതോടെ മുംബൈയിലടക്കം യെസ് ബാങ്ക് എടിഎമ്മുകള്‍ കാലിയാണ്.
ബാങ്കിന്റെ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞു. പിന്‍വലിക്കാവുന്ന തുക 50,000 ആയി നിയന്ത്രിച്ചെന്ന വാര്‍ത്ത പുറത്ത് വന്നതോടെ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാന്‍ ആളുകള്‍ ഇരച്ചെത്തിയതാണ് ഓണ്‍ലൈന്‍ സംവിധാനം താറുമാറാക്കിയത്.