പ്രവാസിയുടെ 700 ദീനാർ മോഷ്ടിച്ചതായി പരാതി
കുവൈത്ത് സിറ്റി: 700 ദീനാർ മുറിയിൽനിന്നും പ്രവാസി മോഷ്ടിച്ചതായി പരാതി. കൂടെ താമസിക്കുന്നയാളാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. താൻ ഇല്ലാത്ത സമയത്താണ് ഇത്തരത്തിൽ തന്റെ മുറിയിൽനിന്ന് പണം കാണാതായതെന്ന് മറ്റൊരു പ്രവാസി നൽകിയ പരാതിയില്‍ പറയുന്നു.
എന്നാൽ പണം കാണാതായതിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് ആരോപണ വിധേയനായ പ്രവാസി പറയുന്നത്. പ്രതിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിനായി കേസ് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു.