ഒമ്പതുകാരിയെ പീഡിപ്പിച്ച കേസ്: എഴുപതുകാരന് 72 വർഷം തടവും 210000 രൂപ പിഴയും
ആലുവ : ഒമ്പതുകാരിയെ പീഡിപ്പിച്ച കേസിൽ എഴുപതുകാരനായ പ്രതിക്ക് 72 വർഷം തടവും 210000 രൂപ പിഴയും വിധിച്ചു. ആലുവ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്മിയാണ് ശിക്ഷ വിധിച്ചത്. 2019 നാണ് കേസിനാസ്പദമായ സംഭവം. ഇൻസ്പെക്ടർ രഗീഷ് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജി. യമുന ഹാജരായി.