മണ്ണുത്തിയില്‍ മുന്തിരിപ്പെട്ടികൾക്കുള്ളിൽ സ്പിരിറ്റ് കടത്ത്; രണ്ട് പേർ അറസ്റ്റിൽ
തൃശൂര്‍ :തൃശൂര്‍ മണ്ണുത്തിയില്‍ വന്‍ സ്പിറ്റ് വേട്ട. ബെംഗളൂരുവില്‍ നിന്ന് മുന്തിരി കച്ചവടത്തിന് കൊണ്ടുവരുന്നതിന്റെ മറവിലായിരുന്നു കടത്ത്. 79 കന്നാസുകളില്‍ ആയി 2,600 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്.
തൃശൂര്‍ സ്വദേശിക്ക് സ്പിരിറ്റ് കൈമാറാനുള്ള ശ്രമത്തിനിടെയാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്.
എന്നാല്‍ സ്പിരിറ്റ് വാങ്ങാനെത്തിയ ആള് വാഹനമെടുത്ത് രക്ഷപ്പെട്ടു.ഇയാളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.