മൂന്നു പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ഐസ്ക്രീം കഴിച്ച മൂന്നു പേരും ഛർദ്ദിച്ചു, ഹീറ്ററിലെ പുക ശ്വസിച്ചതെന്നും സംശയം
സൂറത്ത്: സൂറത്തിൽ മൂന്നു പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിലാണ് സംഭവം. 12, 14, 8 വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പൂവരണി കുന്നിനുപാറയിൽ സാവിത്രി രാജൻ (75) നിര്യാതയായി ഇന്നലെ ഐസ്ക്രീം കഴിച്ച് മൂന്ന് പെൺകുട്ടികളുടെയും ആരോഗ്യനില വഷളാവുകയും ഛർദ്ദിച്ച് അവശരായ മൂവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം സിവിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പെൺകുട്ടികളുടെ മരണത്തിൻ്റെ യഥാർത്ഥ കാരണം ഇതുവരെ അറിവായിട്ടില്ല. മൂന്ന് പേരും ഹീറ്ററിന് സമീപം ഇരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പുക ശ്വസിച്ച് ശ്വാസം മുട്ടി മരിച്ചതാണോ എന്ന സംശയവും ഉയരുന്നുണ്ട്.