കാസർകോട് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കാസർകോട്: ബൈക്കിൽ കടത്തുകയായിരുന്ന 8.77 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ. ഉപ്പള, പത്വാടിയിലെ അബൂബക്കർ സിദ്ദിഖി (28)നെയാണ് മഞ്ചേശ്വരം എസ്.ഐ ഉമേശും സംഘവും അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിൽ മീഞ്ച, കുളൂരിൽ വച്ചാണ് അറസ്റ്റ്. അറസ്റ്റിലായ പ്രതിക്ക് മറ്റ് ഏതെങ്കിലും കേസുകളിൽ ബന്ധം ഉണ്ടോയെന്നു അന്വേഷിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.