അമ്മയോടൊപ്പം ഉറങ്ങി കിടന്ന നവജാത ശിശു മരിച്ച നിലയിൽ; മേൽപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
കാസർകോട്: മാതാവിനൊപ്പം ഉറങ്ങി കിടന്ന 28 ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. തെക്കിൽ, ഉക്രംപാടിയിലെ യുവതിയുടെ കുട്ടിയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അനക്കമില്ലാതെ കാണപ്പെട്ട കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ശരീരം കരുവാളിച്ച നിലയിലാണ് കാണപ്പെട്ടതെന്നു മേൽപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. ഉറക്കത്തിൽ ശ്വാസ തടസ്സം ഉണ്ടായതായിരിക്കാം മരണകാരണമായതെന്നാണ് പ്രാഥമിക സംശയം.