ഉമ്മയുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഗൾഫിലേക് തിരിച്ചുപോയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
അബൂദാബി: ഉമ്മയുടെ മരണാന്തര ചടങ്ങുകൾക്ക് ശേഷം അബൂദാബിയിലെത്തിയ കാഞ്ഞങ്ങാട്ടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് മഡിയനിലെ ഇ. പി ഇർഷാദ് (26) ആണ് മരിച്ചത്.
ഉമ്മ മൈമൂന കഴിഞ്ഞ ഏഴാം തീയ്യതിയാണ് മരിച്ചത്. ഇതേ തുടർന്ന് ഇർഷാദ് ഗൾഫിൽ നിന്നും നാട്ടിലെത്തി മരണാനന്തര ചടങ്ങ് കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് ഗൾഫിലേക്ക് മടങ്ങിയത്. അബുദാബിയിൽ കച്ചവടം നടത്തുകയായിരുന്നു. വൈകീട്ട് 6 മണിയോടെ സ്വന്തം കടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാറപ്പളളിയിലെ അമീറയാണ് ഭാര്യ, രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നുവരികയാണ്.