അമിത വേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ട് മറ്റൊരു കാറിലിടിച്ച് മറിഞ്ഞു, ഡ്രൈവർ ഓടി രക്ഷപ്പെട്ടു
തിരുവനന്തപുരം ടെക്കനോപാർക്കിന് സമീപം നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലിടിച്ച് മറിഞ്ഞു. രാത്രി 12 മണിയോടെയായിരുന്നു അപകടം. കഠിനംകുളം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാറോടിച്ചിരുന്നയാൾ ഓടി രക്ഷപ്പെട്ടു. അതേസമയം ഒപ്പം കാറിലുണ്ടായിരുന്നയാൾക്ക് വലിയ പരിക്കുകളില്ല. കഠിനംകുളം സ്വദേശി വിനോദിൻ്റെ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ അമിതവേഗത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.