തൃശൂരിൽ അയൽക്കാരിയെ ബലംപ്രയോഗിച്ച് മുറിക്കുള്ളിൽ അടച്ചിട്ട് പീഡിപ്പിച്ച് വീഡിയോ പകർത്തി, സമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി
തൃശൂർ: അയൽക്കാരിയായ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോ പകർത്തിയ വ്ളോഗർ അറസ്റ്റിൽ. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നി(32)യാണ് പിടിയിലായത്. ചാലക്കുടി മജിസ്ട്രേറ്റ് അവധിയിലായതിനാൽ കൊടുങ്ങല്ലൂരിൽ ഹാജരാക്കാൻ കൊണ്ടുപോകവെ പ്രതി പോലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അഞ്ച് മാസം മുമ്പാണ് സംഭവം. പ്രതിയുടെ വീട്ടിൽ കളിക്കാനെത്തിയ കുഞ്ഞിനെ എടുക്കാൻ വന്ന അയൽക്കാരിയായ യുവതിയെ പ്രതി ബലം പ്രയോഗിച്ച് മുറിക്കുള്ളിൽ അടച്ചിട്ട് പീഡിപ്പിച്ച് വീഡിയോ പകർത്തുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാൽ വീഡിയോ സമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ശ്രമിച്ചു. ഇതോടെ യുവതി ഭർത്താവിനെ വിവരം അറിയിച്ച് പോലീസിൽ പരാതി നൽകുകയായിരുന്നു. 2022ൽ നിലമ്പൂരിൽ സ്ത്രീ പീഡനത്തിനും 2017ൽ വിസ തട്ടിപ്പുമായി ബന്ധപ്പെട്ടും അതിരപ്പിള്ളി പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരേ കേസെടുണ്ട്.