അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനി മരിച്ചു
കാസർകോട്: അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന എട്ടാംക്ലാസ് വിദ്യാർഥിനി മരിച്ചു. പൈക്ക മണവാട്ടി മഖാമിന് സമീപം സെയ്ദിൻ്റെയും(ബഹറിൻ) ജമീലയുടെയും മകൾ പി.എസ് ഫാത്തിമ(13)യാണ് മരിച്ചത്. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം തരം വിദ്യാർഥിനിയാണ്. ഒരാഴ്ചയിലധികമായി തലവേദനയുണ്ടായിരുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്കൂളിൽ പോയിരുന്നു. തലവേദന ശക്തമായതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഞായറാഴ്ച മരണപ്പെട്ടു. മരണവിവരമറിഞ്ഞ് പിതാവ് ബഹറിനിൽ നിന്ന് നാട്ടിലെത്തി. സഹോദരൻ: ജംഷീദ്. തിങ്കളാഴ്ച രാവിലെ പൈക്ക ജുമാ മസ്ജിദിൽ കബറടക്കം നടന്നു. വിദ്യാർഥിനിയുടെ ആകസ്മിക മരണം വീട്ടുകാരെയും സഹപാഠികളെയും കണ്ണീരിലാഴ്ത്തി. ആദരസൂചകമായി ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിന് തിങ്കളാഴ്ച അവധി നൽകി.