മഞ്ചേശ്വരം കവർച്ചക്കാരുടെ പ്രിയപ്പെട്ട ഇടമായി മാറുന്നു;ഇത്തവണ നഷ്ടപ്പെട്ടത് ആറര പവനും 35,000 രൂപയും.
മഞ്ചേശ്വരം: മഞ്ചേശ്വരം കവർച്ചക്കാരുടെ പ്രിയപ്പെട്ട ഇടമായി മാറുന്നു. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടയിൽ പത്തോളം കവർച്ചകളാണ് ഉണ്ടായത്. ഈ കേസുകളിലെ പ്രതികളെ പോലീസ് പിടികൂടിയെങ്കിലും കവർച്ച തുടർന്നുകൊണ്ടിരിക്കുകയാണ്.ഉദ്യാവർ പത്താം മൈലിനടുത്തു വീണ്ടും കവർച്ച ഉണ്ടായത്. ചെറിയ പള്ളിക്കടുത്തെ പൊടിയ അക്ബറിൻ്റെ വീടിൻ്റെ വാതിൽ പൊളിച്ചു അകത്തു കടന്ന മോഷ്ടാക്കൾ ആറരപ്പവൻ സ്വർണ്ണാഭരണവും 35000 രൂപയും കവർച്ച ചെയ്തു. മഞ്ചേശ്വരത്തുള്ള മകളുടെ ഭർത്താവിനെ ഗൾഫിലേക്കു യാത്ര അയക്കുന്നതിനു വ്യാഴാഴ്ച അക്ബറും കുടുംബവും മംഗ്ളൂരു വിമാനത്താവളത്തിൽ പോയിരുന്നു.മരുമകനെ യാത്രയയച്ച ശേഷം അക്ബറും കുടുംബവും രാത്രി മകളുടെ വീട്ടിൽ തങ്ങി.വെള്ളിയാഴ്ച സ്വന്തം വീട്ടിലെത്തിയപ്പോഴാണ് വീടിൻ്റെ വാതിൽ പൊളിച്ച നിലയിൽ കണ്ടത്.അകത്തു കയറി നോക്കിയപ്പോൾ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.അലമാരയുടെ പൂട്ടു പൊളിച്ചതിനു ശേഷം.അതിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണവും പണവും കൊള്ളയടിച്ചതായും കാണപ്പെട്ടു.മഞ്ചേശ്വരം പൊലീസിൽ കേസന്വേഷണം ആരംഭിച്ചിരിക്കുകയാണ്.. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്ത് എത്തി തെളിവുകൾ സ്വീകരിച്ചു.