മോഷണ പരമ്പര സൃഷ്ടിച്ച് പോലീസിനെ ഞെട്ടിച്ച കുപ്രസിദ്ധ മോഷ്ടാവിനെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു
കാസർകോട് :മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ വോര്‍ക്കാടി ഗ്രാമത്തില്‍ നിരവധി കടകളിലും അംബലങ്ങളിലും,പള്ളികളിലും തുടർച്ചയായി മോഷണം നടത്തി പോലീസിനെയും നിയമസംവിധാനങ്ങളെയും വെല്ലുവിളിച്ച കുപ്രസിദ്ധ മോഷ്ടാവിനെ അറസ്റ്റ് ചെയ്തു. വോര്‍ക്കാടി ഗ്രാമത്തില്‍ നിരവധി കടകളിലും അംബലങ്ങളിലും,പള്ളികളിലും മോഷണം നടത്തിയ മുഹമ്മദ് അഷ്റഫ് മകൻ മൊയ്തീനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. താരിഗുഡേ ,ചിക് മങ്ങളുര് ,പുത്തൂര്‍ സ്വദേശിയാണ് പിടിയിലായത്.
കര്‍ണാടകയിലും കേരളത്തിലെയും നിരവധി മോഷണ കേസുകളിലെ പിടികിട്ടാ പുള്ളിയാണ് പിടിയിലായ അഷ്റഫ്.മഞ്ചേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത നിരവധി കേസുകളും കർണാടകയിലെ പല കേസുകളും അഷറഫിന്റെ അറസ്റ്റോടെ തെളിയിക്കപ്പെട്ടിരിക്കുകയാണ്.മലപ്പുറം ജില്ലയിലെ അമരമ്പലം നിന്നുമാണ് പ്രതിയെ പോലീസ് പിടികൂടിയത്. കസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി ശില്പ ഡി ഐപിഎസ് സ്റ്റേഷനുകളിൽ പ്രത്യേകം ക്രൈം സ്കോഡുകൾ രൂപീകരിക്കാൻ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ, കാസറഗോഡ് ഡിവൈഎസ്പി സികെ സുനിൽ കുമാറിന്റെ മേൽനോട്ടത്തിൽ മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ അനൂബ് കുമാര്‍ സബ് ഇൻസ്പെക്ടർ രതീഷ്ഗോപി സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ പ്രമോദ് , സിവിൽ പോലീസ് ഓഫീസർ സജിത്ത് , അശ്വന്ത് കുമാര്‍ , പ്രണവ് , സന്ദീപ് വനിതാ സിവിൽ പോലീസ് ഓഫീസർ വന്ദന എന്നിവര്‍ അടങ്ങുന്ന ക്രൈം സ്ക്കോഡ് അംഗങ്ങളാണ് പ്രതിയെ പിടികൂടിയത്.