പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ എം ഡി എയുമായി കാസർകോട് രണ്ട് യുവാക്കൾ പിടിയിൽ.
കാസർകോട്: നിരോധിത മയക്കുമരുന്നായ എ ഡി എം എ യുമായി കാസർകോട്ട് രണ്ട് യുവാക്കൾ അറസ്റ്റിൽ. കുഡ്ലു, ഇസ്സത്ത് നഗർ, ഉനൈസ് മൻസിലിലെ ടി കബീർ (37), മധൂർ, ഹിദായത്ത് നഗറിലെ കരിമ്പില ഹൗസിൽ കെ ബി അഹമ്മദ് അനീസ്(37) എന്നിവരെയാണ് ടൗൺ എസ് ഐ പ്രദീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. കൂഡ്ലു, ഗണേഷ് നഗറിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ട കാറിൽ നടത്തിയ പരിശോധനയിലാണ് 1.24 ഗ്രാം എം ഡി എം എ പിടികൂടിയതെന്നു പൊലീസ് അധികൃതർ അറിയിച്ചു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്നു കണ്ടെത്തിയതെന്നു പൊലീസ് കൂട്ടിച്ചേർത്തു.