തൊടുപുഴയിൽ എംഡിഎംഎ വേട്ട;പിടിയിലായത് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ടിഎം സലീമിന്റെ മരുമകൻ
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ടിഎം സലീമിന്റെ മരുമകൻ എംഡിഎംഎയുമായി പിടിയിൽ. കുമാരമംഗലം സ്വദേശി റെസിൻ ഫാമി സുൽത്താൻ (29) ആണ് പിടിയിലായത്. പ്രതിയിൽ നിന്ന് 34 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. തൊടുപുഴ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തൊടുപുഴ കാർഷിക വികസന ബാങ്കിൽ ജീവനക്കാരനാണ് അറസ്റ്റിലായ റേസിങ് ഫാമി സുൽത്താൻ. കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ റോയി കെ പൗലോസ്പ്രസിഡൻ്റ് ആയ ഈ ബാങ്കിലെ ഇയാളുടെ നിയമനം വിവാദമായിരുന്നു. ഇടുക്കി ജില്ലയിലെ മുസ്ലിം ലീഗിനുള്ളിൽ വലിയ പൊട്ടിതെറിക്ക് കാരണമായത് ഈ നിയമനം ആയിരുന്നു.