എംഡിഎംഎയും കഞ്ചാവുമായി കവിയൂർ സ്വദേശി എക്സൈസിന്റെ പിടിയിൽ
പത്തനംതിട്ട: തിരുവല്ല കവിയൂർ സ്വദേശി യുവാവിനെ എംഡിഎംഎയും കഞ്ചാവുമായി എക്സൈസ് പിടികൂടി. പത്തനംതിട്ടയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതിയായ പ്രശാന്തിൽ നിന്നും 1.501 ഗ്രാം എംഡിഎംഎയും 50 ഗ്രാം കഞ്ചാവും ആണ് പിടികൂടിയത്.
പത്തനംതിട്ട എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.സെബാസ്റ്റ്യനും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്.