ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി
കോഴിക്കോട് മായനാട് സ്വദേശിയായ 14 കാരനെ കാണാതായെന്ന് പരാതി. മുഹമ്മദ് അഷ്വാക്ക് എന്ന കുട്ടിയെയാണ് കാണാതായത്. കോഴിക്കോട് പരപ്പിൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് കാണാതായ മുഹമ്മദ് അഷ്വാക്ക്. ഇന്നലെ വൈകീട്ടാണ് മുഹമ്മദ് അഷ്വാക്കിനെ കാണാതായത്. കുട്ടിയുടെ തിരോധാനത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.