തളങ്കര സ്വദേശിയായ യുവാവിനെ കാണ്മാനില്ലെന്ന് പരാതി. എട്ടുകോടി രൂപയോളം സാമ്പത്തിക ഇടപാട് നടത്തിയതായി സൂചന.
കാസർകോട്: തളങ്കര സ്വദേശിയെ യുവാവിനെ കാണ്മാനില്ലന്ന് പരാതി. തളങ്കര തൊട്ടിയിലെ അൽത്താഫിനെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ കാണാതായിരിക്കുന്നത് . യുവാവിനെ കാണാനില്ലെന്ന് പരാതി പുറത്തു വന്നതിനെ പിന്നാലെ വലിയ രീതിയിലുള്ള സാമ്പത്തിക ആരോപണങ്ങൾ ഉയർന്നുവന്നിരിക്കുകയാണ്. കച്ചവട ആവശ്യത്തിനായി നിരവധിപേരിൽ നിന്നുമായി യുവാവ് പണം സമാഹരിച്ചതായി പറയപ്പെടുന്നു. മാത്രമല്ല കാണാതാകുന്നതിന് തൊട്ടുമുമ്പായി സുഹൃത്തുക്കളിൽ നിന്നും വലിയൊരു തുക ഒരു ദിവസത്തെ ആവശ്യത്തിനാണെന്ന് പറഞ്ഞു കടമായും വാങ്ങിച്ചതായും പറയപ്പെടുന്നത്. അഞ്ചു കോടി മുതൽ 8 കോടി രൂപ വരെ സ്വദേശത്ത് നിന്നും വിദേശത്തുനിന്നുമായി പലരിൽ നിന്നും ഇയാൾ സമാഹരിച്ചത്. മലപ്പുറം ജില്ലയിലൂടെ യുവാവ് കടന്നുപോയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ടു ഫോണുകൾ ഉപയോഗിക്കുന്ന യുവാവിന്റെ ഇരു ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്..
കുഴൽപ്പണം ഇടപാടുമായി ബന്ധപ്പെട്ടാണ് വിദേശത്തുള്ളവർക്ക് പണം നഷ്ടമായതെങ്കിലും സ്വദേശത്തുള്ളവർക്ക് കൂടുതൽ നഷ്ടമായിരിക്കുന്നത് കടം നൽകിയതിലൂടെയാണ്.
സുഹൃത്തുക്കളാണ് ഇത്തരത്തിൽ കൂടുതൽ അകപ്പെട്ടു പോയത്.
ഭീമമായ പണം എന്തു ചെയ്തു എന്ന് ഇടപാടുകാർക്ക് ആർക്കും കൃത്യമായ നിശ്ചയമില്ല. ദുബായിൽ നിന്നും അടവുകളായി പണം നാട്ടിലേക്ക് നൽകുന്ന ഇടപാടുകളാണ് അൽത്താഫ് നടത്തിവന്നിരുന്നതെന്ന് പറയപ്പെടുമ്പോൾ അതല്ല നേരിട്ട് കുഴൽപ്പന ഇടപാട് നിർത്തിയതായും പറയപ്പെടുന്നുണ്ട്.