മഞ്ചേശ്വരത്തും ചന്തേരയിലും സൈബര്‍ തട്ടിപ്പ്; രണ്ടു പേര്‍ക്ക് നഷ്ടമായത് 8 ലക്ഷം രൂപ
കാസര്‍കോട്: സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം തുടരുന്നതിനിടയിലും തട്ടിപ്പു സംഭവങ്ങള്‍ വ്യാപകമാകുന്നു. മഞ്ചേശ്വരം, ചന്തേര പൊലീസ് സ്റ്റേഷനുകളിലായി രണ്ടു സൈബര്‍ തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം, മുസോടി ഹൗസിലെ അബ്ദുല്‍ അസീസിന്റെ 5,69,567 രൂപയാണ് നഷ്മായത്. ഒക്ടോബര്‍ ഒന്നിനു രാത്രി ഏഴുമണിക്കും രണ്ടിനു രാവിലെ എട്ടുമണിക്കും ഇടയിലാണ് പണം തട്ടിയത്. ഐ.സി.ഐ.സി ബാങ്കിന്റെ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് ഫോണ്‍ വിളിച്ചയാളാണ് പണം തട്ടിയത്. ആപ്പ് ഡൗണ്‍ ലോഡ് ചെയ്യിപ്പിച്ച ശേഷമായിരുന്നു പണം തട്ടല്‍. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.