ചെങ്കള, സന്തോഷ് നഗറിൽ പള്ളിയിലേക്ക് പോവുകയായിരുന്ന കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു
കാസർകോട്: പള്ളിയിലേക്ക് പോവുകയായിരുന്ന കാൽനട യാത്രക്കാരൻ കാറിടിച്ചു മരിച്ചു. ചെങ്കള, സന്തോഷ്നഗറിലെ തായലങ്ങാടി വില്ലയിലെ മുഹമ്മദിൻ്റെ മകൻ എസ്. അബ്ദുല്ല (63) യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം സന്തോഷ് നഗറിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അബ്ദുള്ളയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി മംഗ്ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കാർ ഓടിച്ച ആൾക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു.