കാസർകോട്ട് ട്രെയിനിൽ നിന്നു വീണു മരിച്ചത് കൊല്ലൂരിൽ നിന്നു കാണാതായ പത്തനംതിട്ട സ്വദേശി; ഭാര്യയും മകളും എത്തി മൃതദേഹം തിരിച്ചറിഞ്ഞു
കാസർകോട്: 11 ദിവസം മുമ്പ് കൊല്ലൂരിൽ നിന്നു കാണാതായ പത്തനംതിട്ട സ്വദേശിയെ ട്രെയിനിൽ നിന്നു വീണു മരിച്ച നിലയിൽ കാണപ്പെട്ടു. പത്തനംതിട്ടയിലെ ഗോപാല പിള്ളയുടെ മകൻ ജയകുമാറി(54)ൻ്റെ മൃതദേഹമാണ് കാസർകോട്, നെല്ലിക്കുന്ന് റെയിൽവെ ട്രാക്കിനു സമീപത്തു രണ്ടു ദിവസം മുമ്പു കണ്ടെത്തിയത്. ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഭാര്യ ശൈലജയും മകൾ ജയശ്രീയുമാണ് തിരിച്ചറിഞ്ഞത്. ടാപ്പിംഗ് തൊഴിലാളിയായിരുന്നു ജയകുമാർ. സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് തളർന്നു പോയ ഇദ്ദേഹം ജോലിക്കു പോയിരുന്നില്ല. നവംബർ ഏഴിനാണ് കൊല്ലൂരിൽ നിന്നു ജയകുമാറിനെ കാണാതായത്. ഇതു സംബന്ധിച്ച് കൊല്ലൂർ പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. അന്വേഷണം തുടരുന്നതിനിടയിലാണ് മൃതദേഹം കാസർകോട്ട് കാണപ്പെട്ടത്.