ദുബായ് മാംസാർ ബീച്ചിൽ ഒഴുക്കിൽ പെട്ട കാസർകോട് സ്വദേശിയായ വിദ്യാർഥിക്കായി തിരച്ചിൽ ഊർജ്ജിതം.
ദുബായ് : ദുബായിലെ മംസാർ ബീച്ചിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട കാസർഗോഡ് ചെങ്കള തൈവളപ്പ് സ്വദേശി അഷ്റഫ് എ പി നസീമ ദമ്പതികളുടെ മകൻ മഫാസ് (15) നായുള്ള തിരച്ചിൽ പുരോഗമിക്കുന്നു . കഴിഞ്ഞദിവസം കുടുംബത്തോടൊപ്പം ദുബായ് മാംസാർ ബീച്ചിൽ ഒഴിവു സമയം ചെലവഴിക്കാൻ ചെന്നപ്പോഴാണ് ദാരുണ സംഭവം ഉണ്ടായത്. ബോൾ എടുക്കാൻ ശ്രമിക്കുമ്പോഴാണ് വെള്ളത്തിലെ ഒഴുക്കിൽ വിദ്യാർത്ഥി അകപ്പെട്ടത്. ന്യൂ ഇന്ത്യൻ മോഡൽ ഹൈസ്കൂളിലെ പത്താംതരം വിദ്യാർത്ഥിയാണ് ഒഴുക്കിൽപ്പെട്ട മഫസ്.
മഫാസിനെ എത്രയും പെട്ടന്ന് കണ്ട് കിട്ടുവാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു . ചെങ്കള ഹൈദ്രോസ് ജമാഅത്ത് ജനറൽ സെക്രട്ടറി ബഷീർ ബി എയുടെ സഹോദരിയുടെ മകനാണ് മഫാസ്.
പിതാവ് അഷ്റഫ് വർഷങ്ങളായി ദുബായിൽ വസ്ത്ര വ്യാപാരിയാണ്.
.