കാഞ്ഞങ്ങാട്: കൈവിട്ടുപോവുന്ന ജീവിതം തിരിച്ചു പിടിക്കാനായി പെടാപാടുപെടുന്നനിരവധി പേർ നമുക്ക്ചുറ്റുമുണ്ട്. നിനച്ചിരിക്കാതെ വന്നുപെടുന്നനിർഭാഗ്യങ്ങളെ പഴിച്ച് ജീവിതമവസാനിപ്പിക്കാതെ സധൈര്യം പൊരുതുന്ന ജീവിതങ്ങൾക്ക് താങ്ങാവോണ്ടത് മനുഷ്യത്വത്തിന്റെ ഭാഗമാണ്. അത്തരമൊരു വ്യക്തിയാണ് കാഞ്ഞങ്ങാട് കുശാൽനഗറിലെ രാജൻ. വിധി പരീക്ഷണങ്ങൾക്ക് മുന്നിൽ പതറാതെ ജീവിതം
നയിക്കുന്ന ഈ കുടുംബത്തിന് വേണം കാരുണ്യം വറ്റാത്ത മനസ്സുകളുടെ കൈത്താങ്ങ്. കാഞ്ഞങ്ങാട്ടെ മോഹൻലാൽ ആരാധകർക്കും, പൊതു സമൂഹത്തിനും ഈ മുഖം പരിചയപ്പെടുത്തേണ്ടതില്ല.
മോഹൻലാലിൻറെ എല്ലാ സിനിമകൾക്കും മുൻപിൽ തന്നെ ഉണ്ടാവുന്ന ഇദ്ദേഹം ഒരു പക്ഷെ റിലീസിന് മുന്നോടിയായുള്ള ഒരുക്കങ്ങൾക്കെല്ലാം മുന്നിട്ട് നിൽക്കുന്നവെക്തി കൂടിയാണ് രാജൻ.രണ്ടര വർഷം മുമ്പ് വരെനഗരത്തിൽ ഓട്ടോഡ്രൈവറായ രാജൻ ,എല്ലാ സാമൂഹികമായ പരിപാടികളിലും സജീവമായിരുന്നു. ഇന്ന് ഒരു നേരത്തെ ആഹാരത്തിനും മരുന്നിനും സഹോദരി സാവിത്രി കനിയണം.
കുശൽനഗർ ചാമുണ്ഡേശ്വരിക്ഷേത്രത്തിനടുത്ത് തമസിക്കുന്ന രാജന്റെ ദുരന്ത ത്തിൻറെ കഥ ഇങ്ങനെ .
2017ൽ പള്ളിക്കരയിൽ വെച്ച് രാജൻ ഓടിച്ച ഓട്ടോറിക്ഷയിൽ ലോറിയിടിക്കുകയായിരുന്നു .നെഞ്ചിന് പരിക്കേറ്റ രാജൻ പിന്നീടാണ് അറിഞ്ഞത് തന്റെ വൃക്കകൾക്കും തകരാർ സംഭവിച്ചുവെന്ന് . ഒരുപാട് ചികിൽസ നടത്തിയെങ്കിലും ഫലമുണ്ടായില്ല.വൃക്കമാറ്റിവെയ്ക്കുക തന്നെവേണം. സഹോദരി സാവിത്രിവിട്ടു ജോലി ചെയ്തു കിട്ടുന്നവരുമാനമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം . ഇപ്പോൾ തന്നെ രാജന്റെ ചികിൽസക്കായി പണം ചിലവഴിച്ച് സവിത്രിക്ക് അഞ്ചു ലക്ഷത്തോളം രൂപയുടെകടബാധ്യതയിലാണ്. ഓട്ടിസം ബാധിച്ച 17 വയസുള്ള മകൻ രാഹുലും, ദുർഗഹൈസ്കൂളിലെ ഒമ്പതാംക്ലാസ്വിദ്യാർത്ഥിനി പൂജ ,ഭാര്യ ജലജയും സഹാദരിയും രണ്ട്മക്കളും അടങ്ങുന്നതാണ് രാജന്റെ കുടുംബം .മോഹൻലാൽ ഫാൻസും ,നാട്ടുകാരുടെയും ചെറിയ തോതിൽ സഹായങ്ങൾ കിട്ടിയുണ്ട്. ഇന്ന്ആഴ്ചയിൽ രണ്ടുതവണ ഡയാലിസ് ചെയ്യണം ഒരു തവണ ചെയ്യണമെങ്കിൽ 800 രൂപ വേണം. ഒരുകിഡ്നികിട്ടിയാൽ ജീവിതത്തിലേക്ക് തിരിച്ച് വരാൻ കഴിയുമെന്നപ്രതിക്ഷയിലാണ് ഈ കുടുംബം. നിർദ്ധന കുടുംബം കാരുണ്യമുള്ളവരുടെ കനിവിനായി കാത്തുനിൽക്കുനത്തോടപ്പോം മോഹൻലാലിൻറെ വിളിക്കായി കാത്തിരിക്കുകയാണോ.