അമ്പലത്തറ: പോക്സോകേസിൽ ഒളിവിലായിരുന്നപ്രതിയെ അമ്പലത്തറ പോലീസ് ഒളിസങ്കേതത്തിൽ നിന്ന്പിടികൂടി. ബങ്കളത്തെ ബന്ധുവീട്ടിൽ ഒളിവിൽ താമസിച്ച പ്രതി സമീറിനെപോലീസ്അ തിസാഹസികമായാണ് കീഴ്പ്പെടുത്തി.പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധപീഢനത്തിനിരയാക്കിയെന്നപരാതിയിൽ അമ്പലത്തറ പോലീസ് റജിസ്റ്റർ ചെയ്ത
പോക്സോ കേസിലെ പ്രതിസമീറിനെയാണ് ഇന്നലെരാത്രി മടിക്കൈ ബങ്കളത്തെബന്ധു വീട്ടിൽ നിന്നും പോലീസ് പിടികൂടിയത്.സമീർ ബന്ധുവീട്ടിൽ ഒളിവിലുണ്ടെന്ന വിവരമറിഞ്ഞ്അമ്പലത്തറ എസ്.ഐ, കെ. പ്രശാന്ത്, എസ്.ഐ മധുസൂദനൻ മടിക്കൈ, സിവിൽ പോലീസ് ഓഫീസർമാരായ ബിജു, ശ്രീജേഷ് എന്നിവർ ചേർന്നാണ് ബങ്കളത്തെ ബന്ധുവീട്ടിൽ നിന്നും നിസ്സാറിനെപിടികൂടിയത്.പോലീസിനെക്കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെഓടിച്ചിട്ട് മൽപ്പിടുത്തത്തിലൂടെ കീഴടക്കുകയായിരുന്നു. പ്രതിയെ ഇന്ന്കോടതിയിൽ ഹാജരാക്കും. കേസ്സ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും പ്രതിയെഅറസ്റ്റ്ചെയ്യാത്തിനെതിരെനാട്ടുകാരിൽ പ്രതിഷേധം ശക്തമായിരുന്നു. അതിനിടയിലാണ് നിസ്സാർമടിക്കൈ ബങ്കളത്തെബന്ധു വീട്ടിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന് അമ്പലത്തറ പോലീസിന് വിവരം ലഭിച്ചത്.