റമീസയുടെ മരണം: കുറ്റക്കാർക്കെതിരെ കർശന നടപടി വേണം; എസ്ഡിപിഐ
ഉദുമ: ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി റമീസയുടെ മരണത്തിൽ എസ്ഡിപിഐ ജില്ലാ കമ്മിറ്റി അനുശോചിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി ചികിത്സാപിഴവു മൂലമാണ് മരിച്ചത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് പാക്യാര, ജനറൽ സെക്രട്ടറി എ.എച്ച് മുനീർ, ട്രഷറർ ആസിഫ് ടിഐ, വൈസ് പ്രസിഡണ്ട് ഇഖ്ബാൽ ആവശ്യമുന്നയിച്ചു.