കാഞ്ഞങ്ങാട്: കൊട്ടിഘോഷിച്ചുതുടങ്ങിയ ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ അജാനൂർ ഗ്രാമപഞ്ചായത്തിൽ നിലച്ചു. കഴിഞ്ഞ എട്ട് മാസമായിഅജാനൂർ ഗ്രാമ പഞ്ചായത്ത്പരിധിയിൽ ഹരിത കർമ്മ സേന പ്രവർത്തനം നിലച്ചമട്ടിലാണുള്ളത്.വീടുകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും , ഇ-വേസ്റ്റുകളും സഞ്ചികളിലാക്കി വെച്ചാൽ ഹരിതകർമ്മസേനക്കാർ വീട്ടിലെത്തിശേഖരിക്കാനായിരുന്നു ധാരണ. ഇതിന് നിശ്ചിത തുക വീട്ടുകാർ ഹരിതസേനാഗങ്ങൾക്ക് നൽകുന്നുമുണ്ടായിരുന്നു.എന്നാൽ മാസങ്ങളായിഹരിത കർമ്മസേന കർമ്മപഥത്തിലില്ലാത്തതിനാൽ വീട്ടുകാർ ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഇ-വേസ്റ്റും ചാക്കിൽ കെട്ടി ഗ്രാമപഞ്ചായത്തംഗങ്ങളുടെ വീടിന് മുന്നിൽ കൊണ്ട് വന്ന് നിക്ഷേപിക്കുകയാണ്. ഗ്രാമപഞ്ചായത്ത്അധികൃതർ അനാസ്ഥ തുടർന്നാൽ പഞ്ചായത്തംഗങ്ങളുടെവീടിന് മുന്നിൽ മാലിന്യം
കുന്നു കൂടുന്ന സ്ഥിതി ഇനിയും ഉണ്ടാകുമെന്ന് നാട്ടുകാർ മുന്നറിയിപ്പുനൽകി.