റമീസ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി
കാസർകോട്: മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയായ പ്ലസ്വൺ വിദ്യാർത്ഥിനി വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്വൺ വിദ്യാർത്ഥിനിയായ പൊയിനാച്ചി പൂക്കുന്നത്തെ റമീസ തസ്നീമ(16)യാണ് മരിച്ചത്. രക്തസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്ന റമീസയുടെ മജ്ജ നേരത്തെ മാറ്റി വച്ചിരുന്നു. പിന്നീട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരുന്നുവെങ്കിലും അടുത്തിടെ സ്ഥിതി വീണ്ടും മോശമാവുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിൽ ബുധനാഴ്ച രാത്രിയിലായിരുന്നു അന്ത്യം. കെ ഹുസൈനിൻ്റെയും കെ.എ ഫാത്തിമത്ത് റസീനയുടെയും മകളാണ്. മരണപ്പെട്ട വിദ്യാർഥിനിയോടുള്ള ആദരസൂചകമായി വ്യാഴാഴ്ച സ്കൂളിന് അവധി നൽകി.