ചെങ്ങന്നൂരിൽ 103.32 ഗ്രാം ഹെറോയിനുമായി ബംഗാള്‍ സ്വദേശി അറസ്റ്റിൽ
ആലപ്പുഴ: ചെങ്ങന്നൂരിൽ വില്‍പ്പനക്കായി എത്തിച്ച 103.32 ഗ്രാം ഹെറോയിനുമായി ബംഗാള്‍ സ്വദേശി അറസ്റ്റിൽ. പശ്ചിമ ബംഗാള്‍ മാല്‍ഡ സ്വദേശിയായ ഹസാർട്ടില്‍ അനിഖ്വല്‍ (26) ആണ് പിടിയിലായത്. ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡും ചെങ്ങന്നൂർ പൊലീസും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡും പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ചെങ്ങന്നൂർ റെയില്‍വേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നില്‍ നിന്നാണ് യുവാവ് പിടിയിലായത്. എസ്എച്ച്ഒ എ സി വിപിൻ, എസ് ഐമാരായ പി എസ് ഗീതു, രാജീവ്, സാലി, സീനിയർ സി പി ഒ അരുണ്‍ പാലയൂഴം, സി പി ഒമാരായ സ്വരാജ്, വിഷു, രതീഷ്, ജില്ലാ നർകോട്ടിക് സെല്‍ ഡി വൈ എസ് പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡ് എന്നിവരടങ്ങിയ സംഘമാണ് അനിഖ്വലിനെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.