കാസർകോട് കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും മതിലിലും ഇടിച്ചു; നാല് യുവാക്കൾക്ക് പരിക്ക്
കാസർകോട്: തൃക്കരിപ്പൂർ ഒളവറ മുണ്ട്യയിൽ കാർ ഇലക്ട്രിക്ക് പോസ്റ്റിലും മതിലിലും ഇടിച്ച് യാത്രികരായ നാല് യുവാക്കൾക്ക് പരിക്ക്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. പയ്യന്നൂർ ഭാഗത്ത് നിന്നും തൃക്കരിപ്പൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്വിഫ്റ്റ് കാറാണ് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചതിന് ശേഷം സമീപത്തെ മതിലിൽ ഇടിച്ചു നിന്നത്. വാഹനത്തിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിൽ യാത്ര ചെയ്തിരുന്ന എടാട്ടുമ്മൽ സ്വദേശികളായ മൂന്ന് പേർക്കും, നടക്കാവ് സ്വദേശിയായ ഒരാൾക്കുമാണ് പരിക്കേറ്റത്. ഇതിൽ എടാട്ടുമ്മൽ സ്വദേശിയിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കി മൂന്ന് പേരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ലഭ്യമായ വിവരം.