കാഞ്ഞങ്ങാട്: നഗരസഭ തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ കാഞ്ഞങ്ങാട് മുൻസിപ്പൽ മുസ്ലീം ലീഗിൽ ഗ്രൂപ്പുപോര് തുടങ്ങി ,മെട്രോ മുഹമ്മദ്ഹാജിയെ അനുകൂലിക്കുന്ന ഗ്രൂപ്പും, നഗരസഭ ലീഗിന്റെ ജനറൽ സെക്രട്ടറി സി.കെ. റഹ്മത്തുല്ലയെ അനുകൂലിക്കുന്ന ഗ്രൂപ്പുമാണ് പരസ്പരം ചേരി തിരിഞ്ഞത്. സി.കെ.റഹ്മത്തുല്ലയോടെപ്പം, നിലവിലുള്ള നഗരസഭ കൗൺസിൽ അംഗങ്ങളായ ഏഴുപേർ ശക്തമായിഅണിനിരക്കുമ്പോൾ, ലീഗ് കൗൺസിലർമാരായ റുബീന, ഖദീജ ഹമീദ്, സുമയ്യ എന്നിവർ മെട്രോ മുഹമ്മദ്ഹാജിയുടെഗ്രൂപ്പിലാണ്. പത്ത് കൗൺസിലർമാരാണ് നിലവിൽ ലീഗിനുള്ളത്.ഇവരിൽ ഒരു വനിതയും അഞ്ച് പുരുഷ കൗൺസിലർമാരുമടക്കം 6 പേർ റഹ്മത്തുള്ളയോടൊപ്പംഅണി നിരക്കുന്നു.കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ വാർഡ് 38-ൽ മത്സരിക്കാൻ ഖാലിദ് വക്കീ
ലിനെ നിർബന്ധിച്ചത് മെട്രോമുഹമ്മദ്ഹാജിയാണ്.വാർഡ് 38-ൽ ഖാലിദ് വക്കീൽ
സ്വന്തം സഹോദരീ പുത്രനായ മെഹ്മൂദ് മുറിയനാവിയോട് പരാജയപ്പെട്ട സംഭവം മുൻസിപ്പൽ ലീഗിൽ നിലവിലുള്ള കൗൺസിലർമാർ പരസ്പരം ചൂണ്ടിക്കാട്ടുകയും വ്യക്തിരാഷ്ട്രീയ താൽപ്പര്യം ഇനി
മുൻസിപ്പൽ ലീഗിൽ വില പോവില്ലെന്ന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. റഹ്മത്തുള്ളയുടെ നേതൃ
ത്വത്തിൽ ശക്തമായ പ്രചാരണങ്ങൾ നടത്തി ഇത്തവണ നഗരഭരണം പിടിക്കുകയെന്നലക്ഷ്യമാണ് മൊത്തത്തിൽ മുൻസിപ്പൽ ലീഗിനുള്ളത്.തൽസമയം ബഷീർ ആറങ്ങാടിയെ ലീഗിന്റെ ഉറച്ച സീറ്റായ
മീനാപ്പീസിൽ മത്സരിപ്പിച്ച് ജയിപ്പിക്കാനും ഭരണം ലഭിച്ചാൽ നിലവിലുള്ള കൗൺസിലർ
സുമയ്യയെ ചെയർപേഴ്സൺ ആക്കാനുമുള്ള രാഷ്ട്രീയ നീക്കങ്ങളാണ് മെട്രോ മുഹമ്മദ്ഹാജി നയിക്കുന്നവിരലിൽ എണ്ണാവുന്ന ഗ്രൂപ്പ്ലക്ഷ്യമിട്ടിട്ടുള്ളത്. തൽസമയം മുസ്ലീം ലീഗ് നഗരസഭയിൽ അധികാരത്തിൽ വന്നാൽ താൻ ചെയർപേഴ്സൺ ആകുമെന്ന് കൗൺസിലർ
ഖദീജ ഹമീദ് ഇതിനകം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.വടംവലികൾ ലീഗിൽ പതുക്കെ ആരംഭിച്ച സാഹചര്യ
ത്തിൽ റഹ്മത്തുള്ള ജനറൽ സെക്രട്ടറിയായ മുൻസിപ്പൽ ലീഗിനൊപ്പമാണ് ഭൂരിഭാഗം ലീഗ് പ്രവർത്തകരും ഇപ്പോൾ അണിനിരന്നിട്ടുള്ളത്. ബഷീർ ആറങ്ങാടിയെ മുസ്്ലീം ലീഗിന്റെ സീറ്റിൽ മത്സരിപ്പിക്കാനുള്ള
ഹാജിയുടെ നീക്കത്തെ ഭൂരിഭാഗം ലീഗ് കൗൺസിലർമാരും പാർട്ടി പ്രവർത്തകരുമടങ്ങുന്ന
റഹ്മത്തുള്ള ഗ്രൂപ്പ് പരസ്യമായി തന്നെ എതിർക്കാനും തുടങ്ങിയിട്ടുണ്ട്.ബഷീർ ആറങ്ങാടിയെ ഡി
സിസി സെക്രട്ടറിയാക്കാൻ അഡ്വ. സി.കെ. ശ്രീധരൻ ഡിസിസി പ്രസിഡണ്ടായ കാലത്ത് നീക്കം നടത്തിയി
രുന്നുവെങ്കിലും, ഹൊസ്ദുർഗ്ഗ്സഹകരണ ബാങ്ക് പ്രസിഡണ്ട് പ്രവീൺ തോയമ്മലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്പ്രവർത്തകർ അന്ന് ശക്തമായ പ്രതിരോധം സൃഷ്ടിച്ച് പരാജയപ്പെടുത്തുകയായിരുന്നു. നഗരഭരണം യുഡിഎഫിനും ലീഗിനും ലഭിച്ചാൽ സുമയ്യയെചെയർപേഴ്സൺ സ്ഥാനത്തിരുത്താനും, ബഷീർ ആറങ്ങാടിയെ ലീഗ് കൗൺസിലറാക്കിനഗരഭരണം കൈപ്പിടിയിൽ ഒതുക്കാനുമാണ് മെട്രോമുഹമ്മദ്ഹാജിയുടെ പുതിയ ആഗ്രഹം. ഇക്കാര്യം കാലേക്കൂട്ടി കണ്ടറിഞ്ഞ മുൻസി
പ്പൽ ലീഗിലെ മൊത്തം 10 കൗൺസിലർമാരിൽ ഒരു വനിതാ കൗൺസിലറടക്കംഏഴു കൗൺസിലർമാരാണ് സി.കെ. ഗ്രൂപ്പിനൊപ്പമുള്ളത്