കാസർകോട്ടെ വ്യാപാരിയും നായന്മാർമൂല സ്വദേശിയുമായ നസീറിനെ കാണ്മാനില്ല
കാസർകോട്: നുള്ളിപ്പാടിയിലെ അറബിയൻ കർട്ടൻ കടയുടെ പങ്കാളിയും നായന്മാർമൂല സ്വദേശിയുമായ സമീറിനെ ഇന്നലെ രാത്രി മുതൽ കാണ്മാനില്ല. കോളിയടുക്കം സ്വദേശി മഹിൻ്റെ മകൻ ശിഹാബ് സാമ്പത്തികമായി ചതിച്ചതിനാൽ മുന്നോട്ടുള്ള ജീവിതം പ്രയാസമാണെന്ന് പലരോടും ഇന്നലെ പറഞ്ഞതായാണ് സുഹൃത്തുക്കൾ പറയുന്നത്. ഇന്നലെ ഏറ്റവും അവസാനം കാസർഗോഡ് നഗരത്തിന് സമീപത്ത് കണ്ടിരുന്നതായി സൂചനയുണ്ട്. പണം ഇടപാടുമായി ബന്ധപ്പെട്ട് ഹാഷിമിന്റെ ഭീഷണിയും ഉണ്ടായിരുന്നതായി പോലീസിൽ ഭാര്യ നൽകിയ പരാതിയിൽ പറയുന്നു. ഒരു കോടിക്കു മുകളിലുള്ള തുക ഹാഷിം സമീറിൽ നിന്നും പഴയ സ്വർണാഭരണങ്ങളുടെ കച്ചവടവുമായി ബന്ധപ്പെട്ട ആവശ്യത്തിന് സമീർ കോളിയടുക്കത്തെ ശിഹാബിന് കൈമാറിയിരുന്നു . ലാഭവിഹിതമായി 24 ലക്ഷം രൂപ തിരിച്ചു നൽകിയതല്ലാതെ മറ്റു പണങ്ങളെല്ലാം അപഹരിക്കുകയായിരുന്നു. സമീറിനെ എവിടെയെങ്കിലും കണ്ടെത്തുകയോ മറ്റു വിവരങ്ങളോ ലഭിച്ചാൽ വിദ്യാനഗർ പോലീസിനെ വിവരമറിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ബന്ധപ്പെടേണ്ട ഫോൺ നമ്പർ94466 97395