മധുര : പിഞ്ചുകുഞ്ഞിന് വിഷം കൊടുത്ത് കൊന്നു. സംഭവത്തില്‍ അച്ഛനും അമ്മയും മുത്തച്ഛനും അറസ്റ്റിലായി. മധുര പുല്ലനേരി ഗ്രാമത്തിലാണ് സംഭവം. ഒരുമാസം പ്രായമായ കുഞ്ഞിനെയാണ് മാതാപിതാക്കള്‍ വിഷം നല്കി കൊന്നത്.
രണ്ടാമതും പെണ്കുട്ടിയായതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞിന് എരിക്കിന് പാല് നല്‍കിയാണ് കൊലപ്പെടുത്തിയത്. മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചുമൂടുകയായിരുന്നു.