വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; 2 ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി
വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ വീട്ടമ്മയടക്കം രണ്ടുപേർ അറസ്റ്റിലായി. വീട്ടിൽ നിന്ന് 2,04,000 രൂപ വിലവരുന്നതുമായ കഞ്ചാവ് പിടിച്ചെടുത്തു. വാഹാനം കസ്റ്റഡിയിലെടുത്തു. മംഗളൂരു മടൂരിലെ നസീർ ഹുസൈൻ (50), കീനിയ റഹ്മത്നഗരയിലെ അഫ്സാത്ത് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കീന്യ റഹ്മത്നഗരയിലെ കജെ ബാക്കിമാറിലെ വാടകവീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മംഗളൂരു സിറ്റി സൗത്ത് സബ് ഡിവിഷനിലെ ലഹരിവിരുദ്ധ സ്ക്വാഡിൻ്റെ നേതൃത്വത്തിൽ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു. എട്ടുകിലോ കഞ്ചാവും ഒരു റെനോ ക്വിഡ് കാറും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. പ്രതികൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റുചെയ്തു.