തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍ പട്ടിക തയ്യാറക്കേണ്ടത് 2019 ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികാ ക്രമപ്രകാരമാണെന്ന കേരളാ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹര്‍ജിയിലാണ് സ്റ്റേ. രണ്ടാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കും
2015ലെ വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള കമീഷന്റെ തീരുമാനം സിംഗിള്‍ ബെഞ്ച് ശരിവെച്ചിരുന്നു. ഇതിനെതിരെ നല്കിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷന് ബെഞ്ച് പരിഗണിച്ചത്. ഇതാണിപ്പോള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്
വോട്ടര്‍ പട്ടികയുടെ പേരില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വൈകിപ്പിക്കില്ലെന്ന് മന്ത്രി എ സി മൊയ്തീന് പറഞ്ഞിരുന്നു..