ടെക്നോപാർക്കിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി; രണ്ട് യുവതികൾ പിടിയിൽ
തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത യുവതികൾ ഓച്ചിറയിൽ പിടിയിൽ. കുണ്ടറ ഇളംമ്പള്ളൂർ സ്വദേശി വിഷ്ണുപ്രിയ, മരുത്തടി സ്വദേശി മിദ്യദത്ത് എന്നിവരാണ് പിടിയിലായത്. വ്യാജമായി തയ്യാറാക്കിയ അപ്പോയിൻമെന്റെ് ലെറ്റർ കൈമാറിയായിരുന്നു തട്ടിപ്പ്.
ക്ലാപ്പന സ്വദേശിയുടെ മകൾക്ക് തിരുവനന്തപുരം ടെക്നോപാർക്കിൽ ജോലി ശരിയാക്കി നൽകാം എന്നു പറഞ്ഞ് വിഷ്ണുപ്രിയയും മിദ്യദത്തും കക്കലാക്കുകയായിരുന്നു. തുടർന്ന് ദിവസങ്ങൾക്ക് എഴുപതിനായിരം രൂപ കൈക്കലാക്കുക ശേഷം ജോലി ശരിയായെന്ന് അറിയിച്ച് വ്യാജമായി തയ്യാറാക്കിയ വ്യാജ നിയമന ഉത്തരവ് കൈമാറി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു. നിയമന ഉത്തരവിലെ അക്ഷരതെറ്റ് കണ്ട് സംശയം തോന്നിയതോടെ വിവരം ഓച്ചിറ പോലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വഷണത്തിലാണ് തട്ടിപ്പ് നടത്തിയത് വിഷ്ണുപ്രിയയും മിദ്യദത്തും ചേർന്നാണെന്ന് മനസിലാക്കിയത്. ഓച്ചിറ പോലീസ് സബ് ഇൻസ്പെക്ടർ ഇബ്രഹിംകുട്ടിയുടെ നേതൃത്വത്തിൽ എസ്.സ പിഒ മാരായ അനു, സെബിൻ, സബീദ, ഷംന എന്നിവരുടെ സംഘം പ്രതികളെ പിടികൂടുകയായിരുന്നു. ഒന്നാം പ്രതിയായ വിഷ്ണുപ്രിയയെ കെ.എം.എം.എല്ലിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതിന് നേരത്തെ ചവറ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ഇവർ വീണ്ടും തട്ടിപ്പ് നടത്തിയത്.