അസാപ്പിന്റെ റീബൂട്ട് കേരള ഹാക്കത്തോൺ 2020 പെരിയയിൽ തുടങ്ങി
റവന്യൂ ദുരന്തനിവാരണ വകുപ്പുകളിൽ നിന്നും നിർദ്ദേശിക്കപ്പെട്ട വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടു കൂടി സംഘടിപ്പിക്കുന്ന പ്രസ്തുത ഹാക്കത്തോൺ ജില്ലാ കളക്ടർ ഡോ. ഡി.സജിത്ത് ബാബു ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.
കാസർകോട്: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കേരള റിബൂട്ട് ഹാക്കത്തോണിന് കാസറഗോഡ് ഗവ.പോളിടെക്നിക് കോളേജ് പെരിയയിൽ തുടക്കമായി. റവന്യൂ ദുരന്തനിവാരണ വകുപ്പുകളിൽ നിന്നും നിർദ്ദേശിക്കപ്പെട്ട വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടു കൂടി സംഘടിപ്പിക്കുന്ന പ്രസ്തുത ഹാക്കത്തോൺ ജില്ലാ കളക്ടർ ഡോ. ഡി.സജിത്ത് ബാബു ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ച് ടീമുകളിലായി നൂറ്റി
യമ്പത് വിദ്യാർത്ഥികളാണ് വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ശനിയാഴ്ച രാത്രി 8.30 വരെ തുടർച്ചയായ 36 മണിക്കൂർ നീണ്ടു നിൽക്കുന്ന ഹാക്കത്തോണിൽ പങ്കെടുക്കുന്നത്. ഇതിൽ നിന്നും മികച്ച പ്രശ്ന പരിഹാരം കണ്ടെത്തുന്ന 15 ടീമുകളെ രണ്ടാം ഘട്ടത്തിലേക്ക് (പവർ ജഡ്ജ്മെൻറ്) തെരഞ്ഞെടുക്കന്നതായിരിക്കും. പ്രസ്തുത മേഖലകളിലെ വിദഗ്ദർ ഉൾക്കൊള്ളുന്ന ജൂറി തെരഞ്ഞെടുക്കുന്ന വിജയികളായി യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ വരുന്ന ടീമുകൾക്ക് 50000, 30000, 20000 രൂപ സമ്മാനമായി ലഭിക്കുന്നതിനോടൊപ്പം തന്നെ വിദ്യാർത്ഥികൾക്ക് മെയ് മാസത്തിൽ നടക്കുന്ന ഗ്രാൻറ് ഫിനാലെയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്യും.
കോളേജ് ഓഡിറ്റേറയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ സോളമൻ പി.വൈ അധ്യക്ഷനായി. അസാപ് സ്റ്റേറ്റ് കോർഡിനേറ്റർ ഫ്രാൻസിസ് ടി.വി, ജില്ലാ പ്രോഗ്രാം മാനേജർ രാഹുൽ വി മോഹൻ എന്നിവർ സംസാരിച്ചു.