മംഗളൂരു-ബംഗളൂരു ദേശീയപാതയില്‍ കാറുകൾ കൂട്ടിയിടിച്ച് : 13 മരണം,തുംകൂർ ജില്ലയിൽ കുനിഗലിലാണ് അപകടം
മംഗളൂരു:മംഗളൂരു-ബംഗളൂരു ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 പേര് മരിച്ചു.അമിത വേഗത്തിലെത്തിയ ടവേര കാര്‍ എതിര്‍ദിശയില്‍ വരുകയായിരുന്ന ബ്രെസ കാറില്‍ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം.
സംഭവത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹാസനില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു ടവേര കാറിലെ യാത്രക്കാര്‍. ബെംഗളൂരുവില്‍ നിന്ന് ഹാസനിലേക്ക് വരുകയായിരുന്നു ബ്രെസ കാറിലുണ്ടായിരുന്നവര്‍.
തുമകുരു ജില്ലയിലെ കുനിഗല്‍ എന്ന സ്ഥലത്തിന് സമീപമാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം