കൂടെ താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് കുറ്റക്കാരൻ;ഡി വൈ എസ് പി സിബി തോമസിന്റെ അന്വേഷണ മികവിന്റെ വിജയം.
കാസർകോട്:കൂടെ താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് കുറ്റക്കാരൻ. ഭാര്യയെപ്പോലെ കൂടെ താമസിപ്പിച്ച് ഒന്നിച്ച് താമസിച്ച ക്വാർട്ടേസിൽ വച്ച് സ്ത്രീയുടെ കഴുത്തിൽ ഉടുത്തിരുന്ന സാരിയുടെ അറ്റം ഉപയോഗിച്ച് കഴുത്തു മുറുക്കി കൊലപ്പെടുത്തി സ്ത്രീയുടെ ആഭരണങ്ങളും പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത് കൊണ്ടുപോയകേസിൽ കൂടെ താമസിച്ചിരുന്ന കർണ്ണാടക സ്വദേശിയായ യുവാവ് കുറ്റക്കാരനാണെന്ന് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെക്ഷൻസ് കോടതി ഒന്ന് ജഡ്ജ് മനോജ് എ പ്രതി കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയത്.
2013 ആഗസ്റ്റ് രണ്ടാം തിയ്യതിയാണ് കർണ്ണാടക ഉടുപ്പിസ്വദേശിയായ ഹു ജഗമ്മ എന്ന സ്ത്രീയെ താമസിച്ചിരുന്ന ഉപ്പള ഹിദായത്ത് നഗറിലെ ക്വാർട്ടേർസിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഹുളു ഗമ്മയും പ്രതിയായ ബീജാപ്പൂർ സ്വദേശി സന്തോഷ് ദൊ ഡ്ഡ മനയും ഉപ്പളയിൽ ഒരു ക്വാർട്ടേഴ്സിൽ ഭാര്യാ ഭർത്താക്കന്മാരെപ്പോലെ കൂലിപ്പണിയെടുത്തു ജീവിച്ചു വരുകയായിരുന്നു. റൂമിൽ നിന്നും ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസിയും ക്വാർട്ടേഴ്സ് ഉടമയും നടത്തിയ പരിശോധനയിലാണു്ഹുളു ഗമ്മയെ റൂമിൽ അർധ നഗ്നാവസ്ഥയിൽ മരിച്ചു കിടക്കുന്നത് കണ്ടത്. അന്വേഷണത്തിൽ 31-7-2013 തീയതി രാവിലെ 8 മണിയോടു കൂടി ഹുളുമ്മയെ കൊലപ്പെടുത്തി, കവർച്ച നടത്തി പ്രതി സന്തോഷ് ഒളിവിൽ പോയതായി മനസിലായത്. സംഭവ ദിവസം രാവിലെപ്രതിയെയും ഹുളുമ്മയെയും ഒന്നിച്ച് റൂമിൽ കണ്ട സാക്ഷികളുടെ മൊഴി കേസിൽ നിർണ്ണായകമായി. ഹുളുമ്മയുടെ കവർച്ച ചെയ്യപ്പെട്ട സ്വർണ്ണം പ്രതിയിൽ നിന്നും കണ്ടെടുത്തിരുന്നു.
മഞ്ചേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത് കുമ്പള സർക്കിൾ ഇൻസ്പെക്ടറായിരുന്ന സിബി തോമസ് ആണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഡിസ്ട്രിക്ട് ഗവ: പ്ലീഡർ ആൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ ഇ ലോഹിതാക്ഷൻ, അഡ്വ: ആതിര ബാലൻ എന്നിവർ ഹാജരായി.